Monday, April 5, 2010

Wednesday, March 31, 2010

അശാന്തിയുടെ തീരങ്ങളില്‍ അനുഗ്രിഹങ്ങലുടെ അമ്മ

മാതൃ സ്നേഹ വലയതാല്‍ വിലക്കപെട്ട ബന്തങ്ങളില്‍ നിന്നും പുറത്ത് ചാടി സ്നേഹ വാത്സല്ല്യ പ്രേമ ബന്തങ്ങളെ കര്‍മങ്ങള്‍ കൊണ്ട് അശുദ്ധമാക്കുകയും വാക്കുകള്‍ കൊണ്ട് നിരര്തമാക്കുകയും പ്രദര്‍ശനങ്ങള്‍ കൊണ്ട് വികലമാക്കുകയും ചെയ്ത ചന്ജല മനസ്സുകളെ, നിങ്ങള്‍ക്കൊരു ഉണര്തുപാട്ടായ് ഞാനിത് സമര്‍പ്പിക്കുന്നു.
മനുഷ്യന്റെ നിലനില്‍പ്പും സാമൂഹിക നന്മകളുടെ അടിവേരും അമ്മയുടെ ഹൃദയത്തിലാണ് . എന്നാല്‍ വര്തമാനകാലങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ഓരോ സംഭവങ്ങളും അവളുടെ ഇതുവരെ കാണാത്ത മുഖങ്ങളെ നമുക്ക് കാട്ടിത്തരുന്നു . സ്ത്രീത്വത്തിന്റെ ഇന്നെത്തെ മൂല്യച്യുതിയിലുള്ള ഉള്ക്കണ്ട ആയിരിക്കാം ഇതെഴുതുവാനുള്ള പ്രേരണ.
നാളെ ഒരു നല്ല പ്രഭാതം നമുക്കുവേണ്ടി ഉണ്ടാകും എന്ന പ്രതീക്ഷയോടെ ...
............ ബിക്രൂസ്...........

മാതാവില്‍ നിന്നുയരുന്നു സ്നേഹത്തിന്‍
മാംസവും മജ്ജയും ചേതനയും
മാനവരാശിതന്‍ നിലനില്പ്പിന്നാധാരം
മായാമില്ലാതൊരു മാത്രിത്തമല്ലോ

മാതാവില്‍ നിന്നുയരുന്നു സ്നേഹത്തിന്‍
മാംസവും മജ്ജയും ചേതനയും
മാനവരാശിതന്‍ നിലനില്പ്പിന്നാധാരം
മായമില്ലാതോരീ മാത്രിതമല്ലേ


ശില്പിയെ നോവിക്കും ശില്‍പ്പം

മലരിന്റെ ദുഃഖം മധുപനായിരുന്നെങ്കില്‍
മധുപന്റെ ദുഃഖം വസന്തമല്ലോ
വസന്തം മുഖമിന്നു മൂടിയിട്ടുണ്ടെങ്കില്‍
വലിയോന്റെ ഹൃദയത്തിന്‍ വരള്ച്ചയല്ലോ
പാതിരാവിന്‍ ദുഃഖം പകലായിരുന്നെങ്കില്‍
പകലോന്റെ ദുഃഖം പടിഞ്ഞാറല്ലോ

പടച്ചോന്റെ മുഖമിന്നു ചുവപ്പായിട്ടുണ്ടെങ്കില്‍
പതിവെല്ലാം തെറ്റിക്കും മാലോരല്ലോ
കടലിന്റെ ദുഃഖം കരയായിരുന്നെങ്കില്‍
കരയുടെ ദുഃഖം കതിരോനല്ലോ
കതിരോന്റെ മുഖമിന്നു കരുപ്പായിട്ടുണ്ടെങ്കില്‍
കാടെല്ലാം കരിക്കുന്ന നരന്മാരല്ലോ
മഞ്ഞിന്റെ ദുഃഖം മലയായിരുന്നെങ്കില്‍
മലയുടെ ദുഃഖം തരുക്കലല്ലോ
തരുക്കള്‍ തലയിന്നു താഴ്ത്തിയിട്ടുണ്ടെങ്കില്‍
തമസ്സിന്റെ മറവിലെ തനയരല്ലോ
എന്നുടെ ദുഃഖം നിന്‍ ചിത്തമായിരുന്നെങ്കില്‍
എന്നും തവ ദുഃഖം ഞാനാണല്ലോ
എന്നോ എന്ചിരി വാടിയിട്ടുണ്ടെങ്കില്‍
എല്ലാം നിന്സ്വപ്നത്തിന്‍ തോന്നലല്ലോ

........സ്വന്തം.......ബിക്രൂസ്

Monday, March 29, 2010

കാലത്തിന്റെ കടം

കാലമേ നീ തരുമോ
കാണാന്‍ അഴകുള്ള ബാല്യം
താര പഥമേ നീ തരുമോ
താഴെ ഇനിയും താരം
കാലം കടം തന്ന വസന്തം
കാറ്റില്‍ പറത്തുന്നു കാലം
കാര്യം അറിയാതെ കറുപ്പില്‍
കാലം കഴിക്കുന്നു നമ്മള്‍
താനേ ഒഴുകുന്ന പുഴയില്‍
താരം കാണുവതോളം
താങ്ങായ് നില്‍ക്കുന്നു ഓളം
താളം പിഴച്ചാലോ പ്രളയം
കരയുന്ന കരയെ നോക്കി
കാലിട്ടടിക്കുന്നു പ്രളയം
കരിയുന്ന കതിരിന്നു വേണ്ടി
കനിവിന്റെ നീരേകും കടലേ
ശാന്തം ഒഴുകുന്ന കടലേ
ശാപം ആരേകി നരനോ
ശാലീന സുന്തരി നുരയോ
ശാട്യം പിടിക്കുന്ന തിരയോ
എന്നും നിന്മുഖം ശാന്തം
എന്നാലും നിന്മുഖം വികൃതം
എന്നെന്നും നിന്സ്നേഹം നിത്യം
എരിയുന്ന പച്ചയാം സത്യം
............. സ്വന്തം ........ബിക്രൂസ്

Wednesday, March 24, 2010

വിനോദ വിസ്മയം

ഹേമന്ത രാത്രി തന്‍ സീമന്ത രേഖയില്‍
സിന്തൂരതിലകവും ചൂടി
പരിണയ രാത്രിയില്‍ നമ്രശിരസ്ക്കയായ്
തരുണീ മനോഹരീ നീ നില്‍ക്കെ
അധരംതുളുമ്പും മധുരം നുണയുവാന്‍
വിധുവേ ഞാനൊരു തേന്‍ വണ്ടായ്
വാതില്‍ പ്പഴുതിലൂടെന്നിലെക്കെത്തുന്ന
പാതിരാ തിങ്കളെ പ്രിയ തോഴീ
വിസ്മ്രിതികളിലൊരു ചുംബനചൂടിന്‍
നിര്‍വൃതി കൊള്ളുമീ വേളയില്‍
പുലര്‍ വെയില്‍ ചൂടെറ്റോ നഖക്ഷതമെറ്റ്ഓ
മലര്‍ കിനാവില്‍ നിന്നു ഞാനുണര്‍ന്നു
..............വിനോദ് ബിക്രു.............

Sunday, March 21, 2010

എന്തിനീ ഓട്ടം

മായാ ദുനിയാവില്‍ മദംപൊട്ടിനടക്കുന്ന
മനുഷ്യാ നീയിന്നെന്തുനേടി
മറ്റൊരു ലോകത്ത് പോകേണം നാളെ
നിന്നെ-മരണം വിളിക്കുന്നു മാടി

സുന്ദര മിഥ്യകള്‍ തീര്‍ത്തൊരീപാരിടം
ശാശ്വതമാണെന്ന് വെറുതെ ധരിച്ചുനീ
പാപത്തിന്‍ ഇടനാഴി താണ്ടിയേറെ
നരകതീയോടടുത്തു പോയി

കനക കൊട്ടാരങ്ങള്‍ സ്ഥിരമെന്നോര്‍ത്തു നീ
കബറിന്‍ അദാബുകള്‍മറന്നൂ
മോഹം വളര്‍ത്തുന്ന മോദങ്ങള്‍ തേടി നീ
മോക്ഷത്തിന്‍ ഉടയോനെ മറന്നു
തൌഫിക് ചൊരിയുന്ന തമ്പുരാന്‍ മുന്നില്‍
തൌബയില്‍ മുഴുകി നീ മടങ്ങ്‌

...........bokroos........

പെയ്യാതെ ...പെയ്തൊഴിയാതെ

ഓരോ മഴയിലും ഓമലെ ഓര്‍മയില്‍ നീ വന്നുനില്‍ക്കും
ഓരോ കനവിന്റെ തീരവും നിന്മുഖം മാടിവിളിക്കും
ഓണനിലാവും തോവാളപ്പൂക്കളുംഒരു മാത്ര -
എന്നെയും ക്ഷണിച്ചു.. അകലെയാണെങ്കിലും .,
അകലെയാണെങ്കിലും അഴകേ നീയെന്നരികെ --൨

ഹരിതാങ്കി ചുറ്റിയ വയലേലകളില്‍
കതിരുതേടും പനംതത്തെ ....
ഇളകുന്ന മിഴികളില്‍ എന്നെ ഒളിപ്പിച്ച
കന്യയെ ചെന്നൊന്നു കാണാമോ...ഈ
കുറിമാനം ഒന്ന് നല്‍കാമോ...

നീഹാരബിന്തുക്കള്‍ ഇതളില്‍ ഒളിപ്പിച്ച്
കാറ്റിലാടും പനിനീര്‍പൂവേ
വിതുമ്പുന്ന ചുണ്ട് ഇണയില്‍ എന്നെ മന്ത്രിക്കും
സഖിയെ ചെന്നൊന്നു കാണാമോ....ഈ
കുറിമാനം ഒന്ന് നല്‍കാമോ

....നിങ്ങളുടെ സ്വന്തം ...ബിക്രൂസ്....